
ദില്ലി: ബ്രിട്ടിഷ് ആധിപത്യത്തിനോട് പട പൊരുതി രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ സ്വാതന്ത്ര്യ ദിനാഘോഷം രാജ്യത്തെ ഓരോ വീടുകളും ഏറ്റെടുത്ത് കഴിഞ്ഞു എഴുപത്തിയാറാം സ്വാതന്ത്രദിനാഘോഷ നിറവില്‍ രാജ്യം നിൽക്കുമ്പോൾ വിപുലമായ ആഘോഷങ്ങളാണ് രാജ്യത്തെങ്ങും നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. രാവിലെ 7.30 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ മോർച്ചറി ജീവനക്കാർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ഇത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്രദിനാഘോഷത്തില്‍ ആചാര വെടി മുഴക്കുക. സ്വാതന്ത്രദിനാഘോഷത്തിന്‍റെ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തും തന്ത്രപ്രധാനമേഖലകളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ർ
ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അതേസമയം സ്വാതന്ത്ര്യ ദിനമായ നാളെ ദേശീയ പതാക ഉയർത്താൻ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക
വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും, വീഡിയോ പങ്കുവെച്ച് താരം