സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ഉറച്ച് ഇന്ത്യ; അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ ധാരണ

Published : Apr 25, 2025, 07:43 PM ISTUpdated : Apr 26, 2025, 12:04 AM IST
സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ഉറച്ച് ഇന്ത്യ; അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ ധാരണ

Synopsis

ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി. 

ദില്ലി: സിന്ധു നദീജല കരാർ മരവിച്ച നടപടി ഇന്ത്യ കർശനമായി നടപ്പാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. കരാർ മരവിപ്പിക്കുന്നത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാ​ഗതം ചെയ്തിരുന്നു. അതേ സമയം, ഭീകരർക്കായുള്ള തെരച്ചിൽ വീടുകളിലടക്കം വ്യാപകമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. കശ്മീരിലും പഞ്ചാബിലും   എൻഐഎ പരിശോധന നടത്തുന്നുണ്ട്. ആയുധക്കടത്തടക്കം സംശയിച്ചാണ് പരിശോധന

PREV
Read more Articles on
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്