വിദേശ പൗരൻമാർക്കായി ഇന്ത്യയുടെ 'ആയുഷ് വീസ'; അനുവദിക്കുക ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക്

Published : Apr 20, 2022, 01:40 PM ISTUpdated : Apr 20, 2022, 01:42 PM IST
വിദേശ പൗരൻമാർക്കായി ഇന്ത്യയുടെ 'ആയുഷ് വീസ'; അനുവദിക്കുക  ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക്

Synopsis

ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക് വേണ്ടിയാണ് പ്രത്യേക വീസ കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധി നഗറിൽ ആഗോള ആയുഷ് നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

അഹമ്മദാബാദ്: വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുന്നു. ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക് വേണ്ടിയാണ് പ്രത്യേക വീസ കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധി നഗറിൽ ആഗോള ആയുഷ് നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.  പാരമ്പര്യ അറിവുകൾ ലോകത്തിനാകെ ഗുണപ്രദമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ‍സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് WHO തലവൻ ടെഡ്രോസ് ഗബ്രിയേസസ് ചടങ്ങിൽ പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ മുഖ്യമന്ത്രി ഇന്ന് ദില്ലിക്ക് മടങ്ങും.

 

Read Also: കലാപഭൂമിയായ ജഹാംഗീർപുരി ചേരികൾ ഇടിച്ച് നിരത്താൻ NMDC, തൊടരുതെന്ന് സുപ്രീംകോടതി 

ശനിയാഴ്ച ഹനുമാൻ ജയന്തിക്കിടെ വ‍ർഗീയകലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ രാവിലെ ബുൾഡോസറുകളുമായി ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത് വൻ പരിഭ്രാന്തിക്കിടയാക്കി. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് അവർ പൊളിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു. ഇതോടെയാണ് പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നാളെ ഈ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി നടക്കുന്ന പൊളിച്ചുനീക്കലിനെതിരായ ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്. നാളെ ഇതും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.  (കൂടുതൽ വായിക്കാം...)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു
കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ