കൊവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

By Web TeamFirst Published Nov 3, 2020, 5:10 PM IST
Highlights

കേരളം, ദില്ലി, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ഒക്ടോബർ മാസത്തിൽ രോഗവ്യാപനം ഉയർന്നത്

ദില്ലി: കൊവിഡ് രോഗം ബാധിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 76 ലക്ഷം കടന്നുവെന്നും രോഗമുക്തി നിരക്ക് 92 ശതമാനമാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. നേരത്തെ ഉയർന്ന തോതിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്ന മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം കുറയുകയാണ്. കേരളം, ദില്ലി, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ഒക്ടോബർ മാസത്തിൽ രോഗവ്യാപനം ഉയർന്നത്. ഉത്സവ സീസൺ തുടരുന്നതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

click me!