Singapore PM : 'നെഹ്റുവിന്‍റെ ഇന്ത്യയുടെ അവസ്ഥ';സിംഗപൂര്‍ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ

Published : Feb 18, 2022, 09:53 AM ISTUpdated : Feb 18, 2022, 10:08 AM IST
Singapore PM : 'നെഹ്റുവിന്‍റെ ഇന്ത്യയുടെ അവസ്ഥ';സിംഗപൂര്‍ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ

Synopsis

കഴി‍ഞ്ഞ ദിവസം സിംഗപൂര്‍ പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ച പ്രധാനമന്ത്രി ലീ ഹെസ്യന്‍ ലൂങ് നെഹ്റുവിന്‍റെ ഇന്ത്യയിലെ എംപിമാരില്‍ പകുതിയോളം പേരും ബലാത്സംഗ, കൊലപാതക കേസുകളില്‍ പ്രതികളാണെന്ന പരിഹാസം ഉന്നയിച്ചിരുന്നു.

ദില്ലി: സിംഗപൂര്‍ പ്രധാനമന്ത്രിയുടെ ( Singapore PM) പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് ഇന്ത്യ (India). കഴി‍ഞ്ഞ ദിവസം സിംഗപൂര്‍ പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ച പ്രധാനമന്ത്രി ലീ ഹെസ്യന്‍ ലൂങ് (Lee Hsien Loong) നെഹ്റുവിന്‍റെ (Nehru) ഇന്ത്യയിലെ എംപിമാരില്‍ പകുതിയോളം പേരും ബലാത്സംഗ, കൊലപാതക കേസുകളില്‍ പ്രതികളാണെന്ന പരിഹാസം ഉന്നയിച്ചിരുന്നു. പല കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും സിംഗപൂര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സിംഗപൂര്‍ പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ച വിദേശ കാര്യമന്ത്രാലയം പ്രസ്താവന അപലപനീയമാണെന്ന്  വ്യക്തമാക്കി. ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന വിഷയത്തിലായിരുന്നു സിംഗപൂര്‍ പാര്‍ലമെന്‍റില്‍ ചർച്ച ന‌ന്നത്. മിക്ക രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ സ്ഥാപകര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മാറിപ്പോയെന്നും ലീ ഹെസ്യന്‍ പറഞ്ഞിരുന്നു. 

കാനഡയിലെ ട്രക്ക് സമരം: മോദിയെ ട്രൂഡോ മാതൃകയാക്കണമെന്ന് ആവശ്യം

കാനഡയിലെട്രക്ക് സമരംകൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാതൃകയാക്കണമെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് നെറ്റ് വര്‍ക്കായ കാനഡ ഇന്ത്യ ഗ്ലോബല്‍ ഫോറം ബ്രിട്ടീഷ് കൊളംബിയ ആവശ്യപ്പെട്ടു. ഫ്രീഡം കണ്‍വോയ് 2022  എന്ന പേരില്‍ കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും സംഘടന ട്വീറ്റില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ കാര്‍ഷിക നിയമം നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ സമരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ഇപ്പോള്‍ ഓര്‍മിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ത്യയിലെ പ്രക്ഷോഭ സമയത്ത് ഇന്ത്യന്‍ സര്‍ക്കാറിന് ട്രൂഡോ നല്‍കിയ ഉപദേശം ഇപ്പോള്‍ ഓര്‍ക്കുകയാണ്. സങ്കടകരമെന്ന് പറയട്ടെ സ്വന്തം ഉപദേശം പോലും പാലിക്കാന്‍ ട്രൂഡോ ശ്രമിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. കാനഡയില്‍ ജനാധിപത്യമായ രീതിയില്‍ നടക്കുന്ന സമരത്തെ കൈകാര്യം ചെയ്യാന്‍ ട്രൂഡോ മോദിയെ മാതൃകയാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കാനഡയില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണെന്നും അതിനാല്‍  അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവര്‍മാരും മറ്റ് സമരക്കാരും ഇപ്പോള്‍ വാഹനവ്യൂഹവുമായി കാനഡയില്‍ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നും സമരക്കാരുടെ ആവശ്യമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം