
ശ്രീനഗർ: കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ ചർച്ച ഇന്ന് നടക്കും. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ ചർച്ച നടത്തുക. പുൽവാമ ആക്രമണത്തത്തെ തുടർന്ന് ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറാകുന്നത്.
ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇടനാഴി നിർമ്മിക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമുള്ള ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികൾക്ക് ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ വഴിയൊരുക്കും. ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചർച്ച റിപ്പോർട്ട് ചെയ്യാൻ പാക് മാധ്യമപ്രവർത്തകർക്ക് വിസ നൽകാത്തതിൽ പാകിസ്ഥാൻ പ്രതിഷേധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam