ഇറാൻ്റെ കടുത്ത നീക്കത്തിൽ വട്ടംകറങ്ങി ഇന്ത്യയും; റഷ്യയുടെ സഹായമില്ലാതെ പറ്റില്ല! രാജ്യത്തേക്ക് എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ശ്രമം

Published : Mar 02, 2026, 09:38 PM IST
India modi

Synopsis

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യ എണ്ണ ഇറക്കുമതിക്ക് ബദൽ മാർഗങ്ങൾ തേടുന്നു. ഊർജ പ്രതിസന്ധി ഒഴിവാക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനാണ് തീരുമാനം

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി മറ്റ് വഴികൾ തേടി ഇന്ത്യ. രാജ്യത്ത് ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ലക്ഷ്യമിട്ട് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനം. എണ്ണ വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ കേന്ദ്രസർക്കാരും എണ്ണ കമ്പനികളും ശ്രമം തുടങ്ങി.

ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 25-27 ലക്ഷം ബാരൽ എണ്ണയാണ് ഇവിടം കടന്ന് ഇന്ത്യയിലേക്ക് വരുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പ്രധാനമായും ഈ പാതയിലൂടെയാണ് വരുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ ഇന്ത്യയിൽ എണ്ണ പ്രതിസന്ധിക്കുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. എങ്കിലും റഷ്യ ഒരു ആശ്രയമായി ഇപ്പോഴമുള്ളത് ഇന്ത്യാക്കാരെ സംബന്ധിച്ച് ആശ്വാസകരമാണ്.

അതേസമയം എൽപിജി ഇറക്കുമതിയിലാണ് ഇന്ത്യ വലിയ പ്രതിസന്ധി നേരിടാൻ പോകുന്നത്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ സിംഹഭാഗവും ഹോർമുസ് പാതയെയാണ് ആശ്രയിക്കുന്നത്. എൽപിജിക്ക് മറ്റ് കേന്ദ്രങ്ങൾ ആശ്രയിക്കാനില്ലാത്തതാണ് പ്രതിസന്ധി. ശനിയാഴ്ച രാത്രി വൈകി ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചതോടെ കപ്പലുകൾ യാത്ര നിർത്തിവച്ചിരിക്കുകയാണ്. ഈ വിലക്ക് മറികടന്ന് മുന്നോട്ട് പോയ ആറ് കപ്പലുകൾക്ക് മീതെ ഇറാൻ തൊടുത്ത തീയുണ്ടകൾ വന്നുപതിച്ചു. ഇതോടെ യൂറോപ്പിൽ വാതക വില കുതിച്ചുയർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ഉടൻ പരിഹരിക്കും; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രി
ഇന്ത്യയില്‍ ഐഎസ്, അല്‍ഖയ്ദ ആക്രമണത്തിന് സാധ്യത; സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍ദേശം