ജനസംഖ്യ: ചൈനയേക്കാൾ ഇരട്ടി വേഗത്തിൽ ഇന്ത്യയുടെ വളർച്ച

By Web TeamFirst Published Apr 11, 2019, 10:51 AM IST
Highlights

രാജ്യത്ത് 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനം. 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ് 67 ശതമാനം. 65 ന് മുകളിൽ പ്രായമുള്ള ആറ് ശതമാനം പേർ മാത്രമേ ഉള്ളൂവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു

ദില്ലി: ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ചൈനയുടെ ഇരട്ടിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2019 ൽ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ൽ ഇന്ത്യയിൽ 94.2 കോടിയും ചൈനയിൽ 123 കോടിയുമായിരുന്നു ജനസംഖ്യ. 1969 ൽ യഥാക്രമം 54.15 കോടിയും 80.36 കോടിയുമായിരുന്നു ജനസംഖ്യ.

ഇന്ത്യയിൽ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനം. 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ് 67 ശതമാനം. 65 ന് മുകളിൽ പ്രായമുള്ള ആറ് ശതമാനം പേർ മാത്രമേ ഉള്ളൂവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീക്ക് ശരാശരി 2.3 കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ, ആയുർദൈർഘ്യം 69 ആയി ഉയർന്നു.

ലക്ഷത്തിൽ 174 എന്ന കണക്കിലാണ് ഇന്ത്യയിൽ ഇപ്പോൾ പ്രസവസമയത്ത് അമ്മമാർ മരിക്കുന്നത്. 1994 ൽ ഇത് ലക്ഷത്തിൽ 488 ആയിരുന്നു. സ്ത്രീശാക്തീകരണത്തിന് ബാലികാ വിവാഹങ്ങൾ ഇന്ത്യയിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യുൽപ്പാദനം, ലൈംഗിക സ്വാതന്ത്യം എന്നീ അവകാശങ്ങൾ ഇന്ത്യയിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. മികച്ച വിദ്യാഭ്യാസം, നല്ല വരുമാനം, ജീവിത സുരക്ഷ എന്നിവ സ്ത്രീകൾക്ക് അന്യമാകുന്നത് ഇങ്ങിനെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

click me!