രാജ്യത്ത് കൊവിഡ് ആശങ്ക തുടരുന്നു; ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 11692 പേർക്ക്

Published : Apr 21, 2023, 12:08 PM ISTUpdated : Apr 21, 2023, 12:15 PM IST
രാജ്യത്ത് കൊവിഡ് ആശങ്ക തുടരുന്നു; ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 11692  പേർക്ക്

Synopsis

പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 5.09 ശതമാനമാണ് നിലവില്‍ രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്.

ദില്ലി: രാജ്യത്ത് കൊവിഡ് ആശങ്ക തുടരുന്നു. ഒരു ദിവസത്തിനിടെ 11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 66,170 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 

കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കി. അതേസമയം, സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'