'വികലവും, ഗൂഢലക്ഷ്യമുള്ളതും'; മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

Published : May 17, 2023, 02:06 PM ISTUpdated : May 17, 2023, 04:13 PM IST
'വികലവും, ഗൂഢലക്ഷ്യമുള്ളതും'; മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

Synopsis

റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാരുകള്‍ തങ്ങളുടെ വിശ്വാസി സമൂഹത്തെ വേട്ടായാടുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ദില്ലി:അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2022 ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ    റിപ്പോര്‍ട്ട് തള്ളി ഇന്ത്യ.  റിപ്പോർട്ട് വികലവും, ഗൂഢ ലക്ഷ്യമുള്ളതുമാണ് എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരികികെയാണ് സ്റ്റേറ്റ് ഡിപാർട്മെൻറ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത് .'റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാരുകള്‍ തങ്ങളുടെ വിശ്വാസി സമൂഹത്തെ വേട്ടായാടുന്നത് തുടരുകയാണ്' എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

വിവിധ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും പ്രകോപനപരമായ പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തിലുള്ളവർ നടത്തുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് മുൻ എംഎൽഎ പിസി ജോർജ്ജ് നടത്തിയ പ്രസംഗവും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം