
ദില്ലി : ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായി. ഇത് ഇന്ത്യ- സിംഗപ്പൂർ സഹകരണത്തിൽ പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സഹകരണം ഇരു രാജ്യത്തെയും പൗരന്മാർക്ക് നേട്ടമാകും. ദീർഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നത്.
പുതിയ കാലഘട്ടത്തിൽ സാങ്കേതികത എല്ലാവരെയും ബന്ധിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക സാങ്കേതിക സഹകരണത്തിന് പുതിയ അധ്യായം ആണ് ഇതെന്നും മോദി പറഞ്ഞു. വിദേശ ഇന്ത്യക്കാർക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ഇടപാടുകൾക്ക് ഗുണകരമാകുന്ന പദ്ധതിയെന്നും മോദി വിശദീകരിച്ചു. സിംഗപ്പൂർ പ്രധാനമന്ത്രിയും പരിപാടിയിൽ പങ്കെടുത്തു
യുപിഐ വഴി ഇന്ത്യയില്‍ നിന്ന് ഡിജിറ്റലായി സിങ്കപ്പൂരിലേക്ക് പണം അതിവേഗം കൈമാറാൻ സാധിക്കുന്നതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാൻ ലോങും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മലയാളിയായ മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എംഡി രവി മേനോനും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam