പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി

By Web TeamFirst Published Feb 27, 2019, 5:45 PM IST
Highlights

 വിദേശകാര്യമന്ത്രാലയമാണ് പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തിയത്. 

ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിളിച്ചു വരുത്തി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തിയത്. നേരത്തെ പുല്‍വാമ ആക്രമണം നടന്നതിന് പിന്നാലെ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. 

സമാനമായ രീതിയില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ശേഷം ഇന്ത്യയിലെ ഹൈക്കമ്മീഷണറെ അവര്‍ അവിടേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്നും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തിയത് എന്ന പ്രത്യേകതയുണ്ട്. 

 

Delhi: Pakistan Deputy High Commissioner Syed Haider Shah (on the right) arrives at South Block after being summoned by Ministry of External Affairs. pic.twitter.com/2GwxqApWLE

— ANI (@ANI)

Delhi: Pakistan Deputy High Commissioner Syed Haider Shah at South Block. He had been summoned by Ministry of External Affairs. pic.twitter.com/ZZEb0tAQ8z

— ANI (@ANI)
click me!