അമേരിക്കയുടെ താക്കീതിന് വില നൽകാതെ ഇന്ത്യ; റഷ്യയിൽ നിന്ന് കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങും

Published : Sep 03, 2025, 10:24 AM IST
s 400 air defence

Synopsis

കൂടുതൽ S400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ റഷ്യയുമായി ചർച്ച നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ അഞ്ച് S400 സംവിധാനങ്ങൾക്കാണ് കരാർ. അടുത്ത വർഷത്തോടെ അവസാനത്തെ രണ്ടെണ്ണം ഇന്ത്യയിലെത്തും.

ദില്ലി: കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ റഷ്യയുമായി അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാർ നൽകിയിരിക്കുന്നത്. അടുത്ത വർഷത്തോടെ അവസാനത്തെ രണ്ടെണ്ണം കൂടി ഇന്ത്യയിലെത്തും. അതേസമയം, റഷ്യയിൽ നിന്ന് വിഭവങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. 

ഇന്ത്യൻ പ്രതിരോധ മേഖലയിലേക്ക് ഫ്രാൻസിൽ നിന്നും ഇസ്രായേലിൽ നിന്നും വാങ്ങലുകൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ മുൻനിര ആയുധ വിതരണക്കാരായി റഷ്യ തുടരുന്നു. 2020 നും 2024 നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കനത്ത പൊലീസ് കാവൽ, ആയിരങ്ങളുടെ സാന്നിധ്യം, 'ബാബരി മസ്ജിദി'ന് തറക്കല്ലിട്ടു, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തൃണമൂൽ എംഎൽഎ
അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു