
ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും. രാജ്യത്തിന്‍റെ മൂന്നാമത്തെ ആണവ അന്തർവാഹിനി രാജ്യത്തിന് സമർപ്പിക്കുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ്. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിലാണ് കമ്മീഷനിങ് നടക്കുക. ദീർഘദൂര മിസൈൽ ശേഷിയുള്ള അരിധമൻ ഇന്ത്യയുടെ സമുദ്ര ശക്തിയുടെ അടയാളം കൂടിയാണ്. ശത്രുവിനെ ഇല്ലാതാക്കുന്നത് എന്നാണ് അരിധമൻ എന്ന വാക്കിന്‍റെ അർത്ഥം. ഇന്ത്യയുടെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് അരിധമൻ അന്തർവാഹിനി.
ദീർഘനാൾ ദീർഘ ദൂരത്തേക്ക് സമുദ്രത്തിനടിയില്‍ സഞ്ചരിക്കാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. കൂടാതെ ശത്രുവിന്‍റെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താനുള്ള ശേഷിയുള്ള ആണവ അന്തർവാഹിനി കൂടിയാണ് അരിധമൻ. ഇതിന്‍റെ ചിത്രങ്ങളൊന്നും തന്നെ നാവിക സേന ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കമ്മീഷനിങിന് ശേഷമായിരിക്കും ചിത്രങ്ങൾ പുറത്തുവിടുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam