പാക് തീവ്രവാദത്തിന്‍റെ തെളിവുകൾ യുഎന്നിൽ ഉന്നയിക്കാൻ ഇന്ത്യ,പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിന് തെളിവ് നൽകും

Published : May 11, 2025, 05:42 PM ISTUpdated : May 11, 2025, 05:45 PM IST
പാക് തീവ്രവാദത്തിന്‍റെ തെളിവുകൾ യുഎന്നിൽ ഉന്നയിക്കാൻ ഇന്ത്യ,പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിന് തെളിവ് നൽകും

Synopsis

1267 എന്ന യുഎൻ ഉപരോധ സമിതിക്ക് മുന്നിൽ തെളിവുകൾ നിരത്തും  

ദില്ലി:പാക് തീവ്രവാദത്തിന്‍റെ തെളിവുകൾ യുഎന്നിൽ ഉന്നയിക്കാൻ ഇന്ത്യ.ടിആർഎഫ് അടക്കമുള്ള ലഷ്കറിന്‍റെ നിഴൽസംഘടനകൾ പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിന് തെളിവ് നൽകും.1267 എന്ന യുഎൻ ഉപരോധ സമിതിക്ക് മുന്നിൽ തെളിവുകൾ നിരത്തും.ആഗോള ഭീകരവാദികളുടെ പട്ടിക നിശ്ചയിക്കുന്ന യുഎൻ സമിതിയാണ് 1267 ഉപരോധസമിതി എന്നറിയപ്പെടുന്നത്അടുത്തയാഴ്ചയാണ് യുഎന്നിന്‍റെ 1267 ഉപരോധസമിതി യോഗം ചേരുന്നത്.യുഎൻ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി

അതിനിടെ ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ ധാരണയില്‍കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ പോര്‍ക്കളംതുറക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും.പഗല്‍ഗാം ആക്രമണം, ഓപറേഷന്‍ സിന്തൂര്‍,വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ ഉളളടക്കംഎന്നിവ വിശദീകരിക്കണമെന്നാണ് ആവശ്യം. സിംല കരാര്‍ ഉപേക്ഷിച്ചോ, ഇന്ത്യ പാക്വിഷയത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത
വഹിക്കാനുളള സാധ്യതയുണ്ടോ, നയതന്ത്രബന്ധം പുനരാരംഭിക്കുമോ തുടങ്ങിയചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.ഇരുരാജ്യങ്ങളും തമ്മിലുളള ചര്‍ച്ചയ്ക്ക്നിക്ഷപക്ഷ വേദി എന്ന അമേരിക്കന്‍സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെപ്രസ്താവനയിലെ ആശങ്കയും കോണ്‍ഗ്രസ്ആയുധമാക്കി. പ്രത്യേക പാര്‍ലമെന്‍റ്സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധികേന്ദ്രസര്‍ക്കാരിന് കത്തെഴുതി.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി