സർജിക്കൽ സ്ട്രൈക്ക് നടന്ന അന്ന് ഇന്ത്യ ചർച്ചക്ക് തയ്യാറായി; വെടിനിർത്തൽ ലംഘനത്തിന് തിരിച്ചടിക്കും; റിപ്പോർട്ട്

Published : May 11, 2025, 04:45 PM ISTUpdated : May 11, 2025, 04:51 PM IST
സർജിക്കൽ സ്ട്രൈക്ക് നടന്ന അന്ന് ഇന്ത്യ ചർച്ചക്ക് തയ്യാറായി; വെടിനിർത്തൽ ലംഘനത്തിന് തിരിച്ചടിക്കും; റിപ്പോർട്ട്

Synopsis

എന്നാൽ ഇന്നലെ ഇന്ത്യ നൽകിയ തിരിച്ചടിക്ക് ശേഷമാണ് പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യായത്. ഒരു മണിക്ക് ചർച്ചയാവാമെന്ന് ഇന്നലെയാണ് പാകിസ്ഥാൻ അറിയിച്ചത്

ദില്ലി: പാകിസ്ഥാന് ഇന്നലെ ഇന്ത്യ നൽകിയ പ്രഹരം വെടിനിറുത്തലിൽ നിർണ്ണായകമായെന്ന് സർക്കാർ വൃത്തങ്ങൾ. വ്യോമസേന താവളങ്ങളുടെ റൺവേ അടക്കം തകർത്തു. ഇന്നലെ പാകിസ്ഥാൻ നടത്തിയ ലംഘനത്തിന് തിരിച്ചടി നൽകും. സർജിക്കൽ സ്ട്രൈക്ക് നടന്ന ദിവസം തന്നെ ഇന്ത്യ ചർച്ചയ്ക്കു തയ്യാറെന്ന് അറിയിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 

എന്നാൽ ഇന്നലെ ഇന്ത്യ നൽകിയ തിരിച്ചടിക്ക് ശേഷമാണ് പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യായത്. ഒരു മണിക്ക് ചർച്ചയാവാമെന്ന് ഇന്നലെയാണ് പാകിസ്ഥാൻ അറിയിച്ചത്. എന്നാൽ ഇന്ത്യ 3.30ന് ചർച്ച എന്നുള്ള സമയം അറിയിച്ചു. അടിച്ചാൽ ഇരട്ടി തിരിച്ചടിക്കാനാണ് മോദി നിർദ്ദേശം നൽകിയത്. ജെഡി വാൻസിനോട് പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്തെങ്കിലും പോംവഴിയുണ്ടോ എന്ന ചോദ്യത്തിന് പാകിസ്ഥാൻ പിൻവാങ്ങുക എന്ന വഴിയേ ഉള്ളൂവെന്നുമായിരുന്നു മോദിയുടെ മറുപടി. 

പാകിസ്ഥാൻ കൂടുതൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാണ് ജെഡി വാൻസ് അറിയിച്ചത്. ഇതിന് അതിനെക്കാൾ അടി നൽകുമെന്നും മോദി അറിയിച്ചു. ഭീകരരെ കൈമാറാനാണെങ്കിൽ മൂന്നാം സ്ഥലത്ത് ചർച്ച നടത്താം. കശ്മീരിൽ ആരുമായും ഒരു ചർച്ചയുമില്ല. ഭീകരരെ മണ്ണിൽ ലയിപ്പിക്കും എന്ന നയം നടപ്പാക്കി. ഭീകരത അവസാനിപ്പിക്കാതെ നദീജല കരാർ മരവിപ്പിച്ചത് പുനപരിശോധിക്കില്ലെന്നും രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

ആംബുലൻസിൽ മക്കയിലേക്ക്, ഒടുവിൽ ഇന്ത്യക്കാരൻ പിടിയിൽ, കടക്കാൻ സഹായിച്ചത് ഹജ്ജ് പെർമിറ്റില്ലാത്തവരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ