പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തും, സെപ്റ്റംബറിലെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും

Published : May 19, 2025, 09:19 AM ISTUpdated : May 19, 2025, 12:31 PM IST
പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തും, സെപ്റ്റംബറിലെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും

Synopsis

പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ്‌ ACC ചെയർമാൻ

ദില്ലി: ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും.ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന.പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ്‌ ACC ചെയർമാൻ. സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ നിന്നാണ് പിന്മാറിയത്.ശ്രീലങ്കയിലെ വനിത എമെർജിങ് ടീംസ് ഏഷ്യ കപ്പിലും കളിക്കില്ല.പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ  ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി

 

പഹഗൽഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍റെ  പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുളള സിന്ധു നദിയിലെ കനാലുകൾ അടിയന്തരമായി നവീകരിക്കും.1905ല്‍ നിര്‍മിച്ച രണ്‍ബീന്‍ കനാല്‍, 1906ല്‍ നിര്‍മിച്ച ന്യൂ പ്രതാപ് കനാല്‍. 1961ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കത്വാ കനാല്‍ എന്നിവയാണ് നവീകരിക്കുക.. 60 കിലോമീറ്ററാണ് രണ്‍ബീര്‍ കനാലിന്‍റെ നീളം. ജലസേചനത്തിനൊപ്പം വൈദ്യുത പദ്ധതിക്കുമാണ് ഈ കനാലിലെ വെള്ളം ഉപയോഗിക്കുന്നത്. 34 കിലോമീറ്റര്‍ നീളമുളള ന്യൂ പ്രതാപ് കനാല്‍ 16,500 ഹെക്ടര്‍ പ്രദേശത്തെ കൃഷി ഭൂമികളുടെ ജീവനാഡിയാണ്. കത്വ നഗരത്തിന് കുടിവെളളം നല്‍കുന്ന കത്വ കനാലിന് 17 കിലോമീറ്റര്‍ നീളമുണ്ട്. കനാലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ നീക്കി സംഭരണ ശേഷി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

 വുള്ളർ തടാകത്തിൽ തുൾബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പ്രഖ്യാപിച്ചിരുന്നു. 1980ൽ പാകിസ്ഥാന്‍റെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച പദ്ധതിയാണിത്. തടയണ നിർമിക്കുന്നതോടെ ഝലം നദിയിലെ വെള്ളം ശൈത്യകാലത്ത് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതില്‍ കടുത്ത വിയോജിപ്പാണ് ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടിയായ പിഡിപിക്കുളളത്. നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പിഡിപി അധ്യക്ഷ മെഹബൂബ മുഫ്ത്തി ജീവജലം ആയുധമാക്കുന്നത് ശരിയല്ലെന്നും വിമര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ബൊലോറോയിൽ നിന്ന് 200 കിലോ കഞ്ചാവ്, തൊണ്ടിമുതൽ എലി തിന്നുതീർത്തെന്ന് പൊലീസ്, 26കാരനെ വെറുതെ വിട്ട് കോടതി
ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല