
പത്തനംതിട്ട: പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന്കാട്ടാനുള്ള കേന്ദ്ര പ്രനിനിധി സംഘത്തിലേക്കുള്ള ക്ഷണം , പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പിജെ കുര്യന്‍ രംഗത്ത്.എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ് ആണ് ശശി തരൂർ അത് മറക്കരുത്.സാമാന്യ മര്യാദ കാട്ടണമായിരുന്നു.അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു.മോദി ചെയ്യുന്ന നല്ല കാര്യങ്ങള് പറയുന്നതിൽ തെറ്റില്ല ; എന്നാൽ മോദിയുടെ തെറ്റുകളും തുറന്ന് പറയണം.തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ തരൂർ പാർട്ടിയോട് അനുവാദം ചോദിക്കണമായിരുന്നു , ചോദിക്കാതെ കേന്ദ്രസർക്കാർ ക്ഷണം സ്വീകരിച്ചത് തെറ്റാണ്.സംഘത്തിൽ ഉൾപ്പെടാൻ തരൂർ യോഗ്യൻ തന്നെയാണ്.*തരൂർ വിവാഗത്തില്‍ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമായി.വിദേശകാര്യ പാർലമെന്‍ററി സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുംയഅച്ചടക്ക ലംഘനത്തിന് വിശദീകരണം തേടണമെന്നും ആവശ്യം ഉയരുന്നുണ്ട്.തരൂർ ക്യാമ്പും കടുത്ത അതൃപ്തിയിലാണ്.കേന്ദ്ര സർക്കാർ ക്ഷണം കിട്ടിയ കാര്യം രാഹുൽ ഗാന്ധിയേയും, മല്ലികാർജ്ജുൻ ഖർഗെയേയും തരൂർ അറിയിച്ചിരുന്നു.പാർട്ടി പട്ടിക നൽകുമെന്നായിരുന്നു ഇരുവരുടെയും നിലപാട്.വിദേശകാര്യ പാർലമെൻ്ററി സമിതി അധ്യക്ഷനെന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂർ ധരിപ്പിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്നും തരൂരിനോടടുത്ത വൃത്തങ്ങൾ അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam