ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്നുള്ള പൂർണ്ണ പിൻമാറ്റം ഉടൻ വേണം; കമാൻഡർ ചർച്ചയിൽ ചൈനയോട് ഇന്ത്യ

By Web TeamFirst Published Aug 1, 2021, 12:15 AM IST
Highlights

 പന്ത്രണ്ടാമത് കോർ കമാൻഡർതല ചർച്ച അവസാനിച്ചു. ദെപ്സാങിൽ പൂർണ്ണപട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ദില്ലി: ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്നുള്ള ചൈനയുടെ പൂർണ്ണ പിൻമാറ്റം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. പന്ത്രണ്ടാമത് കോർ കമാൻഡർതല ചർച്ച അവസാനിച്ചു. ദെപ്സാങിൽ പൂർണ്ണപട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ചില വിഷയങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നു എന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. 

മോള്‍ഡയില്‍ രാവിലെ പത്തരക്കായിരുന്നു കമാൻഡർ തല ചര്‍ച്ച നടന്നത്. പ്രശ്നപരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

click me!