2023-ലാണ് കാജലും അങ്കുറും വിവാഹിതരായത്. അങ്കുറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

ന്യൂഡൽഹി: ഡൽഹി പൊലീസിലെ സ്‌പെഷൽ വെപ്പൺസ് ആൻഡ് ടാക്ടിക്‌സ് ( SWAT) കമാൻഡോ ആയ യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. കാജൽ ചൗധരിയെന്ന 27 കാരിയെയാണ് ഭർത്താവ് അങ്കുർ ക്രൂരമായി കൊലപ്പെടുത്തിയത്. നാല് മാസം ഗർഭിണിയായിരുന്ന കാജലിനെ അങ്കുർ തലയ്ക്ക് ഡംബലുകൊണ്ട് മർദിച്ച് കൊലപ്പെടുത്തുകായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്ക് ആണ് അങ്കുറെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നാണ് വിവരം.

കഴിഞ്ഞ ജനുവരി 22-ാം തീയതിയാണ് പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കായ അങ്കുർ ഭാര്യയാ കാജൽ ചൗധരിയെ ആക്രമിച്ചത്. ചൗധരിയുടെ സഹോദരനും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമായ നിഖിലാണ് ആക്രമണം ആദ്യം അറിയുന്നത്. ആക്രമിക്കപ്പെട്ട ദിവസം സഹോദരി തന്നെ വിളിച്ചിരുന്നുവെന്നും, ഫോണിൽ സംസാരിക്കുന്നതിനിടെ അങ്കുർ ഡംബെൽ ഉപയോഗിച്ച് അടിക്കാൻ തുടങ്ങിയെന്ന് കാജൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കാജളിന്‍റെ ഭർതൃമാതാവും രണ്ട് സഹോദരിമാരും കാജളിനെ നിരന്തരം സ്ത്രീധന പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് നിഖിൽ ആരോപിച്ചു. കാജലിന്റെ മാതാപിതാക്കളിൽ നിന്ന് അങ്കുർ പണം വാങ്ങിയതായും തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

2022 ൽ ആണ് കാജൾ ഡൽഹി പൊലീസിൽ ചേർന്നത്. 2023-ലാണ് കാജലും അങ്കുറും വിവാഹിതരായത്. കാജലിനും അങ്കുറിനും ഒന്നരവയസ്സുള്ള ഒരു മകനുണ്ട്. അങ്കുറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഭാര്യയെ കൊന്ന കുറ്റത്തിന് അറസ്റ്റിലായ അങ്കുറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.