അധികം വൈകാതെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കും: ആര്‍എസ്എസ് നേതാവ്

Published : Sep 13, 2019, 08:35 PM ISTUpdated : Sep 13, 2019, 08:44 PM IST
അധികം വൈകാതെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കും: ആര്‍എസ്എസ് നേതാവ്

Synopsis

വരും വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ദില്ലി: അധികം വൈകാതെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ദില്ലിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് ഇന്ദ്രേഷിന്‍റെ പ്രസ്താവന. കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ മുസഫറാബാദില്‍ റാലി നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്‍റെ പ്രസ്താവന.

1947ന് മുമ്പ് ലോകഭൂപടത്തില്‍ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. വീണ്ടും അത് സംഭവിക്കാന്‍ പോകുകയാണ്. വരും വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പിന്നീട് പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കി. 1971ലെ ബംഗ്ലാദേശ് വിഭജനമുണ്ടായി. പഷ്തുണിസ്ഥാന്‍, ബലൂചിസ്ഥാന്‍, സിന്ധ് എന്നിവ പാകിസ്ഥാനില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍റെ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം