18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം; മഞ്ഞുമലയിൽ വൺ-സ്കിഡ് ലാൻഡിങ് നടത്തി

Published : Aug 30, 2026, 10:35 AM IST
indian army rescue

Synopsis

നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യം അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി. ട്രക്കിങിനിടെ പരിക്കേറ്റയാളെ, പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കുത്തനെയുള്ള മഞ്ഞുമലയിൽ ഹെലികോപ്റ്റർ ഇറക്കി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീനഗർ: ലഡാക്കിലെ കാർഗിൽ മേഖലയിലുള്ള നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം. ട്രക്കിങിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്യാൻ ദുർഘടമായ കുത്തനെയുള്ള മഞ്ഞുമലയിൽ ഹെലികോപ്റ്റർ ഇറക്കി. പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ചാണ് ആർമി ഏവിയേഷൻ പൈലറ്റുമാർ രക്ഷാപ്രവർത്തനം നടത്തിയത്. ലാൻഡിങ് സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ വൺ-സ്കിഡ് ലാൻഡിങ് നടത്തുകയായിരുന്നു. അസാധ്യമെന്ന് തോന്നിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സേനയുടെ കൃത്യതയ്ക്കും ധീരതയ്ക്കും അഭിനന്ദനപ്രവാഹമാണ്.

ഹെലികോപ്റ്ററിന്‍റെ ഭാരം പരമാവധി കുറച്ചാണ് ഈ അതിസാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം മാത്രം നിറച്ചു. മലഞ്ചെരുവായതിനാൽ വണ്‍-സ്കിഡ് ലാൻഡിങ് നടത്തിയാണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

34 മന്ത്രിമാരുണ്ടായിട്ടും ഒറ്റ വനിതയില്ല, കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം, ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും
ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത, 'ബിജെപിക്ക് പങ്കില്ല'