ബ്രിഗേഡിയര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലേക്ക് ഒരേ യൂണിഫോം, നിര്‍ണായക മാറ്റവുമായി കരസേന

Published : May 09, 2023, 02:43 PM IST
 ബ്രിഗേഡിയര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലേക്ക് ഒരേ യൂണിഫോം, നിര്‍ണായക മാറ്റവുമായി കരസേന

Synopsis

ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍  റെജിമെന്‍റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക

ദില്ലി: ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോമെന്ന നിര്‍ണായക തീരുമാനവുമായി കരസേന. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയുള്ളതാണ് തീരുമാനം. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വിശദമാക്കുന്നു.

ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍  റെജിമെന്‍റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നീക്കത്തെ കരസേന നിരീക്ഷിക്കുന്നതെന്നാണ് വിവരം. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്സിന്‍റെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിയായ തീരുമാനം എടുത്തത്.

തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. കേണല്‍ മുതല്‍ താഴ്യ്ക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കുന്നത് കരസേനയുടം ഐക്യം വര്‍ധിപ്പിക്കുമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു.

വിവിധ റെജിമെന്‍റുകളിലെ വേറിട്ട യൂണിഫോമുകള്‍ എന്നരീതി താഴ്ന്ന റാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക്  ഉയര്‍ന്ന ഉദ്യോഗസ്ഥരോട് അടുപ്പമോ സാഹോദര്യം ഊട്ടിയുറപ്പിക്കാനോ സഹായിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് മാറ്റം നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം കോമ്പാറ്റ് യൂണിഫോമുകളില്‍ യുഎസ് സേനയ്ക്ക് സമാനമായ ഡിജിറ്റല്‍ പാറ്റേണ്‍ കരസേന സ്വീകരിച്ചിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം