ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി, ഒരു സൈനികൻ രക്ഷപ്പെട്ടു; തെരച്ചിൽ തുടരുന്നു

Published : Oct 08, 2024, 11:14 PM ISTUpdated : Oct 08, 2024, 11:36 PM IST
ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി, ഒരു സൈനികൻ രക്ഷപ്പെട്ടു; തെരച്ചിൽ തുടരുന്നു

Synopsis

സിവിൽ വേഷത്തിലായിരുന്ന രണ്ട് സൈനികരിൽ ഒരാളെ ജമ്മു കശ്‌മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി

ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലൊരാൾ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'