ഭീകരവാദം; രാജ്യത്തിന് വേണ്ടി എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ കോമേഴ്ഷ്യല്‍ പൈലറ്റ് അസോസിയേഷന്‍

By Web TeamFirst Published Feb 28, 2019, 12:22 PM IST
Highlights

ഭീകരവാദത്തെ നേരിടാന്‍  കേന്ദ്ര സര്‍ക്കാരിന് സഹായ  വാഗ്ദാനവുമായി  ഇന്ത്യന്‍ കോമേഴ്ഷ്യല്‍  പൈലറ്റ് അസോസിയേഷന്‍. 

ദില്ലി: ഭീകരവാദത്തെ നേരിടാന്‍  കേന്ദ്ര സര്‍ക്കാരിന് സഹായ വാഗ്ദാനവുമായി ഇന്ത്യന്‍ കോമേഴ്ഷ്യല്‍  പൈലറ്റ് അസോസിയേഷന്‍. ഏത് സാഹചര്യത്തിലും എല്ലാവിധ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സജ്ജരാണ്. സൈന്യത്തിന് ശേഷം രാജ്യത്തെ സംരക്ഷിക്കേണ്ട ദൗത്യം പൈലറ്റുമാര്‍ക്കുണ്ടെന്ന് തങ്ങള്‍ കരുതുന്നതെന്നും അസോസിഷേയന്‍ അറിയിച്ചു. എഎന്‍ഐ ഇക്കാര്യം ട്വീറ്റ് ചെയ്തു.

 

Indian Commercial Pilots Association: ICPA being a patriotic and responsible union would like to extend complete support and co-operation in all operations as the situation demands. We will support the government and the PMO in this fight against terrorism. pic.twitter.com/91SrDXuyi8

— ANI (@ANI)
click me!