ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ന്യൂയോർക്കിൽ; 9/11 ഭീകരാക്രമണ സ്‌മാരകത്തിൽ ആദരമർപ്പിച്ചു

Published : May 25, 2025, 06:41 AM IST
ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ന്യൂയോർക്കിൽ; 9/11 ഭീകരാക്രമണ സ്‌മാരകത്തിൽ ആദരമർപ്പിച്ചു

Synopsis

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ വിദേശപര്യടനം നടത്തുന്ന ഇന്ത്യൻ പ്രതിനിധി സംഘം ന്യയോർക്കിലെത്തി

ദില്ലി: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാനുള്ള ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 9/11 സ്മാരകം സന്ദർശിച്ച് സംഘം ആദരാഞ്ജലി അർപ്പിച്ചു.ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നിൽക്കുന്നതിന്റെ ഓർമപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂർ പ്രതികരിച്ചു. ഇന്ത്യയും ഭീകരവാദത്തിന് ഇരയാകുന്ന രാജ്യമെന്നും തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഇനി ഗയാനയിലേക്ക് പോകും. പാനമ, കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഷിംഗ്ടണിൽ എത്തും. പിന്നീടാണ് അമേരിക്കൻ അധികൃതരുമായുള്ള ചർച്ച.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ