
അഹമ്മദാബാദ്: പാകിസ്ഥാനിലെ ജയിലില്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു. ഗുജറാത്തിലെ കടലോര മേഖലയായ ഗിര്‍-സോമനാഥ് ജില്ലയിലെ പാല്‍ഡി വില്ലേജില്‍ നിന്നുള്ള ബിക്കാഭായ് ബാംബിനിയ (50) ആണ് മരിച്ചത്. അമൃത്സറിലെ ജയിലില്‍ പാകിസ്ഥാനി സ്വദേശി മരിച്ചെന്നുള്ള വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു.
ഇതിന് ശേഷമാണ് ബിക്കാഭായ്‍യുടെ മരണ വാര്‍ത്ത പാകിസ്ഥാനില്‍ നിന്നെത്തിയത്. വ്യാഴാഴ്ച വെെകുന്നേരമാണ് തങ്ങള്‍ക്ക് ബിക്കാഭായ്‍യുടെ മരണവാര്‍ത്തയെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് പോര്‍ബന്തറിലെ മത്സ്യത്തൊഴിലാളി സംഘടന നേതാവായ ജിവന്‍ ജുന്‍ജി പറഞ്ഞു.
ആരോഗ്യം മോശമായതിനാല്‍ മാര്‍ച്ച് നാലിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി അറിഞ്ഞു. ഈ വിവരങ്ങള്‍ എല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മൃതദേഹം എങ്ങനെയെങ്കിലും തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതോടെ പാകിസ്ഥാനിലെ ജയിലുള്ള ഇന്ത്യ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. 2017 നവംബര്‍ 15നാണ് മത്സ്യബന്ധനത്തിന് പോയ ബിക്കുഭായ്‍യെയും മറ്റെരാളെയും അതിര്‍ത്തി കടന്നതിന് പാകിസ്ഥാന്‍ മറെെന്‍ സെക്യൂരിറ്റി ഏജന്‍സി പിടികൂടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam