രാജ്യത്തെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

By Web TeamFirst Published May 29, 2021, 9:31 AM IST
Highlights

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികളായ മുസ്ലീം ഇതര മതക്കാരിൽ നിന്നാണ്  അപേക്ഷ ക്ഷണിച്ചത്. 

ദില്ലി: രാജ്യത്തെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികളായ മുസ്ലീം ഇതര മതക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ് ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്.

പൗരത്വ നിയമം1955 ന്റെ 2009 ലെ ചട്ടങ്ങൾ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. വൻ പ്രതിഷേധങ്ങൾ നടന്ന 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾക്ക് സർക്കാർ രൂപംകൊടുത്തിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!