
ദില്ലി: രാജ്യത്തെ കൊവിഡ് മരണസംഖ്യ അടുത്തമാസത്തോടെ നാലുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4, 12,784 പേര്‍ കൂടി പുതുതായി രോഗബാധിതരായി. 3980 പേരാണ് മരിച്ചത്. 35,66,398 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam