തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ കിട്ടാതെ നാലുമരണം; കൂടുതല്‍ ലോക്ഡൗൺ നിയന്ത്രണം

By Web TeamFirst Published May 6, 2021, 9:22 AM IST
Highlights

അതേസമയം തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു. 

ചെന്നൈ: തമിഴ്നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍  ഓക്സിജന്‍ കിട്ടാതെ മരിച്ചു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായത്. 

അതേസമയം തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു. 

മെട്രോ, ടാക്സി, ബസ്സുകളിലും അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങൾക്ക് നിന്ന് എത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 

click me!