തുർക്കി ഭൂകമ്പം: ഒരു ഇന്ത്യാക്കാരനെ കാണാനില്ല; 10 ഇന്ത്യാക്കാർ കുടുങ്ങി

Published : Feb 08, 2023, 06:11 PM IST
തുർക്കി ഭൂകമ്പം: ഒരു ഇന്ത്യാക്കാരനെ കാണാനില്ല; 10 ഇന്ത്യാക്കാർ കുടുങ്ങി

Synopsis

ഭൂകമ്പ പരമ്പരകൾ കണ്ട തുർക്കിയിൽ അകപ്പെട്ട പത്ത് ഇന്ത്യാക്കാരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം

ദില്ലി: ഭൂചലന പരമ്പരകൾ കണ്ട തുർക്കിയിൽ ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റ് പത്ത് ഇന്ത്യാക്കാർ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബാംഗ്ലൂർ സ്വദേശിയെയാണ് കാണാതായത്. തുർക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായം തുടരുന്നുണ്ട്. ഓപറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് എൻഡിആർഎഫ് സംഘം തുർക്കിയിലെത്തി.  ഏഴ് വാഹനങ്ങൾ, 5 സ്ത്രീകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് പൊലീസ് നായകളും തുർക്കിയിലെത്തി. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.

 

PREV
click me!

Recommended Stories

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്