പിറന്നാളാഘോഷിക്കാൻ മെക്സിക്കോയിൽ പോയ ട്രാവൽ ബ്ലോഗറായ ഇന്ത്യാക്കാരി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

Published : Oct 23, 2021, 07:55 PM ISTUpdated : Oct 23, 2021, 10:04 PM IST
പിറന്നാളാഘോഷിക്കാൻ മെക്സിക്കോയിൽ പോയ ട്രാവൽ ബ്ലോഗറായ ഇന്ത്യാക്കാരി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

Synopsis

ബുധനാഴ്ച രാത്രി റെസ്റ്റോറന്റിൽ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഞ്ജലി അടങ്ങുന്ന വിദേശ ടൂറിസ്റ്റ് സംഘത്തിന് നേരെ നാലംഗ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു

മെക്സിക്കോ സിറ്റി: പിറന്നാൾ ആഘോഷിക്കാൻ (Birthday Celebration) മെക്സിക്കോയിൽ (Mexico) പോയ ഇന്ത്യൻ വംശജയായ (Indian Origin) ട്രാവൽ ബ്ലോഗർ (Travel Blogger) വെടിവെയ്പ്പിൽ (Shootout) കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന അഞ്ജലി റയോട്ടാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള വെടിവയ്പ്പിനിടയിലാണ്. ഒരു റസ്റ്റോറന്റിൽ വെച്ചാണ് സംഭവം. ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അഞ്ജലി. ഒരു ജർമാൻ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്.

25കാരിയാണ് അഞ്ജലി. മെക്സിക്കോയിലെ തുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിലായിരുന്നു സംഭവം നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു ഇത്. ഹിമാചൽ പ്രദേശ് സ്വദേശിയായ അഞ്ജലി അമേരിക്കയിൽ ഐടി സെക്ടറിലാണ് ജോലി ചെയ്തിരുന്നത്.

ലിങ്കെഡ്ഇനിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു ഇവർ. ഇതിന് മുൻപ് യാഹൂവിലും കാലിഫോർണിയ ന്യൂസ് ടൈംസ് എന്ന വെബ്സൈറ്റിലും ഇവർ ജോലി ചെയ്തിരുന്നു. ബുധനാഴ്ച രാത്രി റെസ്റ്റോറന്റിൽ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഞ്ജലി അടങ്ങുന്ന വിദേശ ടൂറിസ്റ്റ് സംഘത്തിന് നേരെ നാലംഗ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു. അഞ്ജലിക്ക് ഒപ്പമുണ്ടായിരുന്ന ജർമ്മനിയിൽ നിന്നും നെതർലന്റിൽ നിന്നുമുള്ള മൂന്ന് ടൂറിസ്റ്റുകൾക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ