ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെ പിന്താങ്ങി രാഷ്ട്രപതി; 'ഭരണസ്ഥിരത ഉറപ്പിച്ച് നയവ്യതിയാനം ഇല്ലാതാക്കും'

Published : Jan 25, 2025, 08:42 PM IST
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെ പിന്താങ്ങി രാഷ്ട്രപതി; 'ഭരണസ്ഥിരത ഉറപ്പിച്ച് നയവ്യതിയാനം ഇല്ലാതാക്കും'

Synopsis

എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൌപദി മുർമ്മു. 

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പിന്താങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും വ്യക്തമാക്കി. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയാകും.

എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൌപദി മുർമ്മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും. ഒപ്പം നയവൃത്യാനം ഇല്ലാതാക്കും ഒപ്പം സാമ്പത്തിക ലാഭം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഉറപ്പാക്കുമെന്നും രാഷ്ട്രപതി പുകഴ്ത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംയുക്ത പാർലമെന്റി സമിതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്. 

ആഗോളരംഗത്ത് ഇന്ത്യ വികസനത്തിൽ വ്യക്തമായ ഇടം കണ്ടെത്തി. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികൾ പൊതുജനക്ഷേമത്തിന് പുതിയ നിർവചനം രചിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉയർച്ചയും സ്വയം പര്യാപ്തതയും ദൃശ്യമാണെന്നും രാഷ്ട്രപതി ദ്രൌപദിമുർമ്മു പറഞ്ഞു. അതേസമയം, റിപ്പബ്ലിക്ക് ദിന പരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയിൽ പൂർത്തിയായി കഴിഞ്ഞു. ചടങ്ങിലെ മുഖ്യാത്ഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയിൽ എത്തി. നാളെ രാവിലെ  പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.10.30ക്ക് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെപരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും. ആഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. 

2 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ, മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

https://www.youtube.com/watch?v=Ko18SgceYX8

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും