IRCTC : ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി

Published : Jun 06, 2022, 03:03 PM ISTUpdated : Jun 06, 2022, 03:59 PM IST
IRCTC :  ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി

Synopsis

ആധാർ ലിങ്ക് ചെയ്തവർക്ക് മാസം 24ഉം അല്ലാത്തവർക്ക് 12 ഉം ടിക്കറ്റ് ഇനി ബുക്ക് ചെയ്യാം

തിരുവനന്തപുരം: ഐആർസിടിസി (IRCTC) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് നിലവിൽ 12 ടിക്കറ്റും ഇതില്ലാത്ത IRCTC ലോഗിൻ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് നിലവിൽ ബുക്ക് ചെയ്യാനാകുന്നത്. ഇത് യഥാക്രമം 24ഉം 12ഉം ആകും. 

ഐആർസിടിസി ആപ്പും വെബ്സൈറ്റും മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നത് യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ്. ആ ആവശ്യമാണ് ഇപ്പോൾ പരിഗണിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സ്വകാര്യ ഏജൻസികൾ ഇത് ഒരു അവസരമാക്കി വൻതോതിൽ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന ആശങ്കക്കും ഇത് വഴിവയ്ക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ