ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ല; യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്ന് കേന്ദ്രം

Published : Mar 25, 2026, 07:01 AM IST
Strait of Hormuz

Synopsis

ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി.

ദില്ലി: ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന വരും ദിവസങ്ങളിൽ സുരക്ഷ ഒരുക്കും. ഇറാൻ സ്ഥാനപ്പതിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. എൽപിജിയുമായി അഞ്ച് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിലുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 2 മില്യൺ ഡോളർ വരെ (ഏകദേശം 18.8 കോടി രൂപ) കപ്പലുകൾക്ക് ഈടാക്കാൻ ഇറാൻ തീരുമാനിച്ചെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇറാൻ ഇന്‍റർനാഷണൽ' റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ട്രാൻസിറ്റ് ഫീസായി ഈടാക്കുന്നത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇറാൻ പാർലമെന്‍റിന്‍റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാവുദ്ദീൻ ബോറൂജെർഡി പറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോണിയാ ഗാന്ധി ആശുപത്രിയിൽ, പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി, രാഹുലും പ്രിയങ്കയും ആശുപത്രിയിൽ
'വിസിൽ' വിലക്കിനായി ഹർജി? നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മത്സരങ്ങൾ നടത്തരുതെന്ന് ഹ‍ർജി