ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്

Published : Mar 14, 2023, 08:06 AM ISTUpdated : Mar 14, 2023, 08:08 AM IST
ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്

Synopsis

2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു.

ദില്ലി: ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിൽ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്. 2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാൻ നടപടി സ്വീകരിക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും 350 പേജുള്ള റിപ്പോർട്ടിലുണ്ട്. 

മുംബൈ ഭീകരാക്രമണത്തിലേ ഇരകൾക്ക് നീതി ലഭിക്കാൻ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സത്യസന്ധമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 -22 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ചൈനയുടെ ശ്രമങ്ങളെ ഇന്ത്യന്‍ സേന ഇടതടവില്ലാചെ തക്കതായ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി സംസാരിച്ച്  പരിഹരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും എല്ലാ സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ട് സമാധാനം പൂര്‍ണമായി സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

ചൈനീസ് അതിർത്തിയിൽ ജോലി ചെയ്യവേ പാക് ഉദ്യോ​ഗസ്ഥന് സുപ്രധാന വിവരങ്ങൾ ചോർത്തി; ഇന്ത്യൻ സൈനികന്റെ വിചാരണ ഉടൻ

2021 ഫെബ്രുവരിയിൽ പാംഗോങ് സോയിലും 2021 ഓഗസ്റ്റിൽ ഗോഗ്രയിലും പിന്മാറ്റം  തുടരുകയാണ്.  ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇന്ത്യ ചൈനയുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ബീജിംഗിൽ നയതന്ത്രതലച‍ര്‍ച്ച

PREV
Read more Articles on
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്