'ബാബരി മസ്ജിദല്ല നമുക്ക് വേണ്ടത്, രാമജന്മഭൂമിയാണ്'; അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ

Published : Mar 14, 2023, 07:50 AM ISTUpdated : Mar 14, 2023, 08:15 AM IST
'ബാബരി മസ്ജിദല്ല നമുക്ക് വേണ്ടത്, രാമജന്മഭൂമിയാണ്'; അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ

Synopsis

ഇവിടെ നമുക്ക് ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. നമുക്ക് ബാബരി മസ്ജിദല്ല ആവശ്യം. നമുക്ക് രാമജന്മഭൂമിയാണ്. രാഹുൽ​ഗാന്ധി ലണ്ടനിലെ പ്രസം​ഗിത്തിൽ രാജ്യത്തെ മോശമായി ചിത്രീകരിച്ചു. 

ബെം​ഗളൂരു: ബാബരി മസ്ജിദല്ല നമുക്ക് വേണ്ടത്, രാമജന്മഭൂമിയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ ലണ്ടനിലെ പ്രസം​ഗം. നരേന്ദ്ര മോദി ഇവിടെയുള്ള കാലത്തോളം രാഹുലിന് പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്നും ഹിമന്ദ വിശ്വ ശർമ്മ കർണാടകയിൽ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കനക​ഗിരിയിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിശ്വ ശർമ്മ.

ഇവിടെ നമുക്ക് ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. നമുക്ക് ബാബരി മസ്ജിദല്ല ആവശ്യം. നമുക്ക് രാമജന്മഭൂമിയാണ്. രാഹുൽ ​ഗാന്ധി ലണ്ടനിലെ പ്രസം​ഗിത്തിൽ രാജ്യത്തെ മോശമായി ചിത്രീകരിച്ചു. രാ​ഹുലിനോട് പറയുകയാണ്, മോദി ഇവിടെ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് പ്രധാനമന്ത്രിയാവാൻ കഴിയില്ല. -ഹിമന്ദ് വിശ്വ ശർമ്മ പറഞ്ഞു. 

രാഹുലിന്റെ വിമര്‍ശനങ്ങളില്‍ പാർലമെന്റ് പ്രക്ഷുബ്ധം; മാപ്പ് പറയണമെന്ന് ഭരണപക്ഷം, തിരിച്ചടിച്ച് കോൺഗ്രസ്

കർണാടകയുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുടെയും വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി മോദി പ്രവർത്തിക്കുന്നത്. ലണ്ടനിലേക്കോ അമേരിക്കയിലേക്കോ പോകുമ്പോൾ അവൻ നമ്മുടെ രാജ്യത്തെ പുകഴ്ത്തുന്നു. എന്നാൽ രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശിച്ചപ്പോൾ പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തതെന്നും ഹിമന്ദ് വിശ്വ ശർമ്മ കൂട്ടിച്ചേർത്തു. നിരവധി ബിജെപി നേതാക്കളാണ് രാഹുലിന്റെ പ്രസം​ഗത്തിനെതിരെ രം​ഗത്തെത്തുന്നത്. രാഹുൽ​ഗാന്ധി രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് ഭൂരിപക്ഷം പേരും വിമർശിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം കൂടുതല്‍ കടുപ്പിക്കുകയാണ് ബിജെപി.

കൊച്ചിയെ കൊല്ലരുത്, 3 നാൾ അവധി; ആശ്വാസമാകാൻ വേനൽമഴ, രാഹുലിനെതിരെ ബിജെപി നീക്കം, കോലിയുടെ നഷ്ടം: 10 വാർത്ത

അദാനിയുമായി ചേര്‍ത്ത് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം അവകാശ സമിതിക്ക് മുന്‍പില്‍ ഉന്നയിച്ചതിന് പിന്നാലെ, രാഹുല്‍ ലണ്ടനില്‍ നടത്തിയ വിമര്‍ശനങ്ങളിലും നടപടി ആവശ്യപ്പെടുകയാണ്. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെ രാഹുലിന്‍റെ പ്രസ്താവന ലോകത്തിന് മുന്‍പില്‍ രാജ്യത്തെ നാണം കെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കുറ്റപ്പെടുത്തി. മൈക്ക് ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്‍റില്‍ സംസാരിക്കാനാകുന്നില്ലെന്ന പ്രസ്താവന സ്പീക്കറെ അപമാനിക്കുന്നതിന് തുല്യമാണ്. വിദേശസഹായം സ്വീകരിച്ച് രാജ്യത്തെ അപമാനിക്കുന്ന രാഹുലിനെതിരെ നടപടി വേണമെന്നും, രാഹുല്‍ മാപ്പ് പറയണമെന്നും ലോക്സഭയില്‍ സംസാരിച്ച പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് മോദിയും ആവശ്യപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ