
ദില്ലി: ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയിൽ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിൽ പാർലമെൻ്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രതികരിച്ചു. സമവായവും ചർച്ചയും ആണ് വേണ്ടതെന്നും നിർദേശം നൽകി. അതേസമയം, ജന്തർ മന്ദറിൽ വീണ്ടും സുരക്ഷ ശക്തമാക്കി. കൂടുതൽ ബാരിക്കേഡുകൾ നിരത്തി.18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam