യാത്രക്കാരും വിമാനവും റെഡി, പറത്താന്‍ പൈലറ്റില്ല; യാത്രക്കാരെ തിരിച്ചിറക്കി

Published : Jul 03, 2019, 11:13 PM ISTUpdated : Jul 03, 2019, 11:17 PM IST
യാത്രക്കാരും വിമാനവും റെഡി, പറത്താന്‍ പൈലറ്റില്ല; യാത്രക്കാരെ തിരിച്ചിറക്കി

Synopsis

പുറപ്പെടുന്ന സമയം കഴിഞ്ഞിട്ടും ഏറെ നേരം കാത്തിരുന്ന യാത്രക്കാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് സാങ്കേതിക കാരണം പറഞ്ഞ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

ദില്ലി: യാത്രക്കാരും വിമാനവും തയ്യാറായിട്ടും പറത്താന്‍ പൈലറ്റില്ലാത്തതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. വിമാനത്തില്‍ കയറിയ ശേഷമാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ഛണ്ഡിഗഡില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനമാണ് അപ്രതീക്ഷിതമായി യാത്ര റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ 7.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ഇതോടെ 183 യാത്രക്കാരുടെ യാത്ര മുടങ്ങി. പുറപ്പെടുന്ന സമയം കഴിഞ്ഞിട്ടും ഏറെ നേരം കാത്തിരുന്ന യാത്രക്കാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് സാങ്കേതിക കാരണം പറഞ്ഞ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

പൈലറ്റ് ലഭ്യമല്ലാത്തിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്ന് പിന്നീട് വ്യക്തമായി. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മഴകാരണം പൈലറ്റുമാര്‍ ദില്ലിയില്‍ കുടുങ്ങിയതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വിശദീകരിച്ചു.

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്