മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ

Published : Jan 01, 2026, 12:52 AM IST
Air hostess

Synopsis

മൂടൽമഞ്ഞ് കാരണം അമൃത്സറിലേക്കുള്ള വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടപ്പോൾ യാത്രക്കാർ അസ്വസ്ഥരായി. എന്നാൽ, പഞ്ചാബിയിൽ രസകരമായി സംസാരിച്ച എയർ ഹോസ്റ്റസ് സാഹചര്യത്തെ ലഘൂകരിക്കുകയും യാത്രക്കാരുടെ കൈയടി നേടുകയും ചെയ്തു.

ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ വൈകുന്നതും വഴിതിരിച്ചുവിടുന്നതും യാത്രക്കാരെ പ്രകോപിപ്പിക്കാറുള്ള പതിവ് കാഴ്ചയാണ്. എന്നാൽ, അമൃത്സറിലേക്ക് പോകേണ്ട വിമാനം കാലാവസ്ഥാ വ്യതിയാനം മൂലം ഡൽഹിയിലേക്ക് തിരിച്ചുവിട്ടപ്പോൾ, അവിടെ കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. വിമാനത്തിലെ എയർ ഹോസ്റ്റസ് യാത്രക്കാരുമായി പഞ്ചാബി ഭാഷയിൽ നടത്തിയ രസകരമായ സംഭാഷണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്.

 ബൽദീപ് സിംഗ് എന്ന യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ ഹൃദ്യമായ രംഗങ്ങളുള്ളത്. അമൃത്സറിൽ ഇറങ്ങേണ്ട വിമാനം മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്ക് മാറ്റിയപ്പോൾ യാത്രക്കാർ സ്വാഭാവികമായും അസ്വസ്ഥരായിരുന്നു. എന്നാൽ അവർക്കിടയിലേക്ക് എത്തിയ എയർ ഹോസ്റ്റസ് തമാശരൂപേണ പഞ്ചാബിയിൽ ചോദിച്ചു, 'എനിക്ക് അമൃത്സറിൽ പോയി കുൽച്ച കഴിക്കണമായിരുന്നു, നിങ്ങളിവിടെ ചോലെ ബട്ടൂരയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണോ? സത്യം പറഞ്ഞാൽ എനിക്കും ഇപ്പോൾ വീട്ടിൽ പോയാൽ മതിയെന്നുണ്ട്!' അവരുടെ ഈ നിഷ്കളങ്കമായ മറുപടി വിമാനത്തിനുള്ളിൽ വലിയ ചിരി പടർത്തി. ജോലിഭാരത്തിനിടയിലും വീട്ടിലെത്താനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അവർ തുറന്നുപറഞ്ഞത് യാത്രക്കാർക്ക് അവരോടുള്ള അടുപ്പം വർദ്ധിപ്പിച്ചു.

സംഭാഷണം നീണ്ടതോടെ യാത്രക്കാരിലൊരാൾ അവർ അമൃത്സർ സ്വദേശിയാണോ എന്ന് ചോദിച്ചു. താൻ അമൃത്സറിലെ ഇന്ന സ്ഥലത്തുനിന്നാണെന്ന് അവർ പറഞ്ഞപ്പോൾ, വിമാനത്തിലുണ്ടായിരുന്ന കുട്ടികൾ ആവേശത്തോടെ ടഞങ്ങളും അവിടെ നിന്നാണ്' എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ വിമാനത്തിനുള്ളിൽ കൈയടിയും സന്തോഷപ്രകടനങ്ങളും ഉയർന്നു. വിമാനം വൈകിയതിന്റെ സങ്കടം മറന്ന് യാത്രക്കാർ ഒന്നടങ്കം ആ നിമിഷം ആഘോഷമാക്കി. ഡൽഹിയിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയ ശേഷമാണ് ഈ വീഡിയോ പകർത്തിയത്. ഇൻഡിഗോ ജീവനക്കാർ വളരെ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് തങ്ങളെ കൈകാര്യം ചെയ്തതെന്ന് വീഡിയോ പങ്കുവെച്ച വ്ലോഗർ കുറിച്ചു.

സോഷ്യൽ മീഡിയയുടെ കൈയടി

മോശം കാലാവസ്ഥ കാരണം വിമാനങ്ങൾ വൈകുമ്പോൾ ജീവനക്കാരോട് തട്ടിക്കയറുന്ന പ്രവണതയ്ക്ക് വിരുദ്ധമായി, സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറിയ യാത്രക്കാരെയും പക്വതയോടെ ഇടപെട്ട എയർ ഹോസ്റ്റസിനെയും സോഷ്യൽ മീഡിയ അഭിനന്ദിച്ചു. 'മനുഷ്യത്വപരമായ ഇടപെടലുകൾക്ക് ഏത് പിരിമുറുക്കത്തെയും ഇല്ലാതാക്കാൻ കഴിയും' എന്നായിരുന്നു വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി
1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്