186 യാത്രക്കാർ, ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത് പിൻഭാഗം റൺവേയിൽ ഉരഞ്ഞ് തീപ്പൊരി ചിതറിച്ച്, അന്വേഷണം

Published : Mar 10, 2025, 04:55 PM ISTUpdated : Mar 10, 2025, 04:56 PM IST
186 യാത്രക്കാർ, ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത് പിൻഭാഗം റൺവേയിൽ ഉരഞ്ഞ് തീപ്പൊരി ചിതറിച്ച്, അന്വേഷണം

Synopsis

ചെന്നൈയിലെ പ്രധാന റൺവേയിൽ തീപ്പൊരി ചിതറിച്ചായിരുന്നു ഇൻഡിഗോ വിമാനം ഇന്നലെ ഉച്ചയ്ക്ക് 186 യാത്രക്കാരുമായി ലാൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ചെന്നൈ: റൺവേയിൽ വിമാനഭാഗം ഉരഞ്ഞ് തീപ്പൊരി ചിതറി. വലിയ ആശങ്കയ്ക്കിടെ 186 യാത്രക്കാരുമായി പറന്നിറങ്ങി മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തെ വലച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 

186 പേരുമായി ഉച്ചയ്ക്ക് 1.45ഓടെയാണ് ഇൻഡിഗോ വിമാനം ചെന്നൈയിലെ പ്രധാന റൺവേയിൽ ഇറങ്ങിയത്. എന്നാൽ വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഉരഞ്ഞ് തീപ്പൊരി ചിതറുന്ന രീതിയിലായിരുന്നു യാത്രാ വിമാനത്തിന്റെ ലാൻഡിംഗ്. ഇത് ശ്രദ്ധയിൽ വന്നതോടെ അടിയന്തര പ്രോട്ടോക്കോൾ വിമാനത്താവള അധികൃതർ സ്വീകരിച്ചിരുന്നു. യാത്രക്കാരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്ത് എത്തിച്ച ശേഷം വിമാനം ടാക്സി വേയിലേക്ക് പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. 

ആദ്യരാത്രി കഴിഞ്ഞ് മണിയറയിൽ നിന്ന് പുറത്ത് വരാതെ വധൂവരന്മാർ, പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ

മൂന്ന് മണിക്ക് മുംബൈയിലേക്ക് തിരികെ പോവേണ്ട വിമാനത്തിന് പകരം മറ്റൊരു വിമാനം 4.30ഓടെ സജ്ജമാക്കി ഇൻഡിഗോ യാത്രാ ക്ലേശം പരിഹരിച്ചിരുന്നു. റൺവേയിൽ ഉരഞ്ഞ് വിമാനത്തിന്റെ അടിഭാഗം പെയിന്റ് ഇളകിയ നിലയിലാണ് ഉള്ളത്. വിമാനം പരിശോധനകൾക്ക് പൂർത്തിയാക്കിയ ശേഷം മാത്രമാകും ഇനി സർവ്വീസിന് ഉപയോഗിക്കുകയെന്നാണ് ഇൻഡിഗോ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്