എഞ്ചിന്‍ തകരാര്‍; മുംബൈ വിമാനത്താവളത്തില്‍ ഇന്‍റിഗോ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്

By Web TeamFirst Published Sep 27, 2019, 10:32 PM IST
Highlights

എഞ്ചിന് തകരാറുസംഭവിച്ചതായി സംശയം തോന്നിയ പൈലറ്റ് പ്രയോറിറ്റി ലാന്‍റിംഗ് ആവശ്യപ്പെടുകയായിരുന്നു. 

മുംബൈ: എഞ്ചിന്‍ തകരാറുമൂലം മുംബൈയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കി. ഇന്‍ഡിഗോ 6ഇ - 463 വിമാനമാണ് ഇന്ന്  വൈകീച്ച് 4.28ഓടെ അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. ചത്തീസ്ഗഡില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു വിമാനം.

എഞ്ചിന് തകരാറുസംഭവിച്ചതായി സംശയം തോന്നിയ പൈലറ്റ് പ്രയോറിറ്റി ലാന്‍റിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം അധികൃതര്‍ പരിശോധിച്ചുവരികയാണെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

click me!