
ദില്ലി: അസാധരണ കുലുക്കത്തെ തുടര്‍ന്ന് ദില്ലി–മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്ര തുടങ്ങിയതിനുശേഷമാണ് വിമാനത്തിന്‍റെ രണ്ടാം എൻജിനിൽനിന്ന് അസാധാരണമായ തരത്തിൽ വൈബ്രേഷൻ ഉണ്ടായത്. ഉടൻ തന്നെ അനുമതി പൈലറ്റ് A320 NEO വിമാനം തിരികെ പറത്തുകയായിരുന്നു.
ദില്ലി– മുംബൈ യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ എ320 നിയോ വിമാനം മുൻപും പല പ്രശ്നങ്ങൾ നേരിട്ടിരുന്നു. എൻജിൻ വൈബ്രേഷനും അതിൽ ഒന്നായിരുന്നു. ഇൻഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങൾക്ക് മിഡ് എയർ എൻജിൻ പ്രശ്നങ്ങൾ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചു. നേരത്തെ ദില്ലി – ഇസ്തംബൂൾ വിമാനവും ഇത്തരത്തിൽ പാതിവഴിക്ക് തിരികെ പറന്നിരുന്നു. കുവൈത്തിലായിരുന്നു വിമാനം ഇറക്കേണ്ടിവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam