രണ്ട് ദിവസത്തിനിടെ മരിച്ചത് രണ്ട് ഇന്ത്യൻ പൈലറ്റുകൾ, ഒരാൾ എയർപോട്ടിൽ വെച്ച്, രണ്ടാമത്തെയാൾ ഫ്ലൈറ്റിൽവെച്ച് 

Published : Aug 17, 2023, 05:57 PM ISTUpdated : Aug 17, 2023, 06:03 PM IST
രണ്ട് ദിവസത്തിനിടെ മരിച്ചത് രണ്ട് ഇന്ത്യൻ പൈലറ്റുകൾ, ഒരാൾ എയർപോട്ടിൽ വെച്ച്, രണ്ടാമത്തെയാൾ ഫ്ലൈറ്റിൽവെച്ച് 

Synopsis

ഇന്നലെ തിരുവനന്തപുരം-പൂനെ-നാഗ്പൂർ സെക്ടറിൽ വിമാനം പറത്തിയ പൈലറ്റാണ് മരിച്ചത്. ഇന്നലെ ഖത്തർ എയർവേസിലെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. 

മുംബൈ : നാഗ്പൂർ-പൂനെ ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് കുഴഞ്ഞു വീണു മരിച്ചു. നാഗ്പൂർ വിമാനത്താവളത്തിലെ ബോർഡിങ് ഗേറ്റിൽ വെച്ചാണ് പൈലറ്റ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ തിരുവനന്തപുരം-പൂനെ-നാഗ്പൂർ സെക്ടറിൽ വിമാനം പറത്തിയ പൈലറ്റാണ് മരിച്ചത്. ഇന്നലെ ഖത്തർ എയർവേസിലെ പൈലറ്റും സമാനമായ രീതിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

 മുഖ്യമന്ത്രി പിണറായിയുടെ കത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി, ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിൽ

ഈ ആഴ്ച ഇത് മൂന്നാമത്തെ പൈലറ്റാണ് വിമാനത്താവളത്തിലോ വിമാനത്തിലോ വെച്ചോ മരണമടയുന്നത്. ഇവരിൽ രണ്ട് പൈലറ്റുമാർ ഇന്ത്യക്കാരാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് രണ്ട് ഇന്ത്യക്കാരായ പൈലറ്റുമാർ മരിച്ചത്. ബുധനാഴ്ച ദില്ലിയിൽ നിന്നും ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവേയ്സിൽ വെച്ചാണ് ഇന്ത്യൻ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചത്.  നേരത്തെ സ്പൈസ് ജെറ്റ്, അലൈൻസ് എയർ സഹാറ കമ്പനികളിൽ ജോലി ചെയ്തിരുന്നയാളാണ്. 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്