മധ്യപ്രദേശിൽ കോൺ​ഗ്രസിന് തിരിച്ചടി; അക്ഷയ് കാന്തി ബാം നാമനിർ‌ദേശ പത്രിക പിൻവലിച്ചു; ബിജെപിയിൽ ചേർന്നേക്കും

Published : Apr 29, 2024, 01:34 PM ISTUpdated : Apr 29, 2024, 08:15 PM IST
മധ്യപ്രദേശിൽ കോൺ​ഗ്രസിന് തിരിച്ചടി; അക്ഷയ് കാന്തി ബാം നാമനിർ‌ദേശ പത്രിക പിൻവലിച്ചു; ബിജെപിയിൽ ചേർന്നേക്കും

Synopsis

അക്ഷയ് കാന്തി ബാം ബിജെപിയില്‍ ചേര്‍ന്നേക്കും. ഇദ്ദേഹത്തിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. 

ഭോപ്പാൽ: സൂറത്ത് മോഡല്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലും നടന്നേക്കും. ഇൻഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ബിജെപി എംഎല്‍എ രമേഷ് മെന്‍ഡേലക്കൊപ്പമെത്തിയാണ് ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്. അക്ഷയ് കാന്തി ബാം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും ഇദ്ദേഹത്തിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഒപ്പം പഞ്ചാബിലെ 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് ബ്രാർ ലുധിയാനയിൽ മത്സരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി