വീടില്ലാത്ത വൃദ്ധരെ റോഡിൽ ഉപേക്ഷിക്കാൻ ശ്രമം, ഇൻഡോറിൽ സർക്കാർ ജീവനക്കാർ പ്രതിക്കൂട്ടിൽ

Web Desk   | Asianet News
Published : Jan 30, 2021, 12:42 PM IST
വീടില്ലാത്ത വൃദ്ധരെ റോഡിൽ ഉപേക്ഷിക്കാൻ ശ്രമം, ഇൻഡോറിൽ സർക്കാർ ജീവനക്കാർ പ്രതിക്കൂട്ടിൽ

Synopsis

വലിയ ട്രക്കിൽ വൃദ്ധരായ സ്ത്രീകളുമായെത്തി അവരെ ഇറക്കിവിട്ട് പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടയുകയും സംഭവം കണ്ടുനിന്നവർ ക്യാമറയിൽ പകർത്തുകയുമായിരുന്നു. 

ഇൻഡോർ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ന​ഗരമെന്ന് ന​ഗരകാര്യമന്ത്രാലയം തുടർച്ചയായ നാല് വർഷവും തിരഞ്ഞെടുത്ത ഇൻഡോറിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. ഇൻഡോർ മുൻസിപ്പൽ ജീവനക്കാർ അനാഥരായ വൃദ്ധരെ ന​ഗരത്തിന് പുറത്ത് ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വലിയ ട്രക്കിൽ വൃദ്ധരായ സ്ത്രീകളുമായെത്തി അവരെ ഇറക്കിവിട്ട് പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടയുകയും സംഭവം കണ്ടുനിന്നവർ ക്യാമറയിൽ പകർത്തുകയുമായിരുന്നു. 

ക്ഷിപ്ര മേഖലയിലാണ് ഇവരെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ഇത് പ്രദേശവാസികൾ തടഞ്ഞതോടെ വൃദ്ധരെ തിരിച്ചുകൊണ്ടുപോകാൻ ജീവനക്കാർ നിർബന്ധിതരാകുകയായിരുന്നു. സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടായ ഇത്തരമൊരു പ്രവർത്തിയിൽ നാട്ടുകാർ പ്രതിഷേധവുമായെത്തി. 

അതേസമയം വീടില്ലാത്ത വൃദ്ധരെ നൈറ്റ് ഷെൽട്ടറിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് മുൻസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ അഭയ് രാജാങ്കേൺകർ വിശദീകരിച്ചത്. അവരെ ന​ഗരത്തിന് പുറത്ത് ഉപേക്ഷിക്കാൻ ശ്രമിച്ചുവെന്ന നാട്ടുകാരുടെ ആരോപണം അദ്ദേ​ഹം തള്ളി. സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ കോൺ​ഗ്രസ് രം​ഗത്തെത്തി. 

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച