അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Published : Dec 30, 2023, 07:33 PM ISTUpdated : Dec 30, 2023, 07:40 PM IST
അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Synopsis

ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

ഭോപ്പാല്‍: അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിന് പിന്നാലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് കുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം. 

ബാന്ധ്വ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ (പിഐസിയു) ചികിത്സയിലായിരുന്നു. അതിനിടെയാണ് കുഞ്ഞ് മരിച്ചതെന്ന് സിവിൽ സർജൻ ജിഎസ് പരിഹാർ പറഞ്ഞു.

9 വയസ്സുകാരി സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ; ദാരുണ സംഭവം ബംഗളൂരുവിലെ അപ്പാർട്ട്മെന്‍റിൽ

ഡിസംബർ 21 നാണ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി