2 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുളത്തിലെറിഞ്ഞു, ജീവന്‍ പിടിച്ച് നിര്‍ത്തി 'കുളവാഴ'

Published : Mar 05, 2023, 03:07 AM ISTUpdated : Mar 05, 2023, 03:09 AM IST
2 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുളത്തിലെറിഞ്ഞു, ജീവന്‍ പിടിച്ച് നിര്‍ത്തി 'കുളവാഴ'

Synopsis

72 മണിക്കൂര്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഹാജരാവാനായി നല്‍കിയിട്ടുണ്ടെന്നും അതിനോടകം മാതാപിതാക്കള്‍ എത്തിയില്ലെങ്കില്‍ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ്

ബറേലി: ഒരു ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ 20 അടി ആഴമുള്ള കിണറില്‍ നിന്ന് രക്ഷിച്ച് ഒരാഴ്ച പിന്നിടും മുന്‍പ് കുളത്തില്‍ നിന്ന് രക്ഷിച്ചത് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. അജ്ഞാതര്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് കുളത്തിലുണ്ടായിരുന്ന കുളവാഴയില്‍ തല ഉടക്കി കിടന്നതാണ് പെണ്‍കുഞ്ഞിന് രക്ഷയായത്. ബറേലിയിലെ ഖത്വാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

കഴുത്തോളം വെള്ളത്തില്‍ കുഞ്ഞ് കുളത്തില്‍ കിടക്കുന്നതായി പ്രദേശവാസിയാണ് നാട്ടുകാരുടേയും പൊലീസിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുന്നത്. കുളവാഴകള്‍ നിറഞ്ഞ കുളത്തിലേക്കായിരുന്നു അജ്ഞാതര് കുഞ്ഞിനെ എറിഞ്ഞത്. കുളത്തിന്‍ററെ കരയില്‍ നിന്ന് 15 അടിയോളം അകലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുളത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന് പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായവക്കീല്‍ അഹമ്മദാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ ഇയാള്‍ ഇറങ്ങി എടുക്കുകയായിരുന്നു. കുളവാഴയില്‍ മൂടിയ നിലയിലുള്ള കുഞ്ഞിന്‍റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടിയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കുളവാഴയില്‍ തങ്ങി നിന്നതെന്നാണ് മേഖലയില് എഎസ്പി രാജ്കുമാര്‍ അഗര്‍വാള്‍ വിശദമാക്കുന്നത്.

കൊല്ലം കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

72 മണിക്കൂര്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഹാജരാവാനായി നല്‍കിയിട്ടുണ്ടെന്നും അതിനോടകം മാതാപിതാക്കള്‍ എത്തിയില്ലെങ്കില്‍ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിന് ഗംഗ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. 

'കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കുന്നില്ല'; നിരാശയില്‍ ഇരുപതാം നിലയില്‍ നിന്ന് ചാടി യുവതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി