സോഷ്യൽ മീഡിയയിൽ 21 ലക്ഷം ഫോളോവേഴ്‌സ്; പക്ഷേ ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ട്!

Published : Oct 27, 2026, 10:05 PM IST
Omprakash Bishnoi

Synopsis

സർപഞ്ച് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇൻഫ്ലുവൻസർ ഓംപ്രകാശ് ബിഷ്‌ണോയി ആണ് ദയനീയമായി പരാജയപ്പെട്ടത്. തനിക്ക് ലഭിച്ച 33 വോട്ടുകളിൽ 11 എണ്ണം സ്വന്തം കുടുംബത്തിൽ നിന്നുള്ളതാണ്. 10 വോട്ടുകൾ നോട്ടയ്ക്കും ലഭിച്ചെന്ന് ഇൻഫ്ലുവൻസർ.

ജോധ്പൂർ: സാമൂഹിക മാധ്യമത്തിൽ ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ. സർപഞ്ച് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇൻഫ്ലുവൻസർ ഓംപ്രകാശ് ബിഷ്‌ണോയി ആണ് ദയനീയമായി പരാജയപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഓസിയാൻ താലൂക്കിലുള്ള ഇന്ദോൺ കി ധാനി-II ഗ്രാമ പഞ്ചായത്തിലാണ് സംഭവം.

ജ്യോത്സ്യനും ഇൻഫ്ലുവൻസറും യൂട്യൂബറുമാണെന്ന് സ്വയം അവകാശപ്പെടുന്ന ഓംപ്രകാശ് ബിഷ്‌ണോയിക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലായി ആകെ 21 ലക്ഷത്തിലധികം (2.1 മില്യണ്‍) ഫോളോവേഴ്‌സുണ്ട്. എന്നാൽ 1600 വോട്ടർമാരുള്ള ഗ്രാമത്തിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചത് 33 വോട്ടുകൾ മാത്രമാണ്. ഈ കനത്ത പരാജയം ഇൻഫ്ലുവൻസറെ ഞെട്ടിച്ചു കളഞ്ഞു.

ഇൻസ്റ്റഗ്രാമിൽ 14 ലക്ഷവും ഫേസ്ബുക്കിൽ 2.32 ലക്ഷവും യൂട്യൂബിൽ 5 ലക്ഷവും ഫോളോവേഴ്‌സാണ് ഓംപ്രകാശ് ബിഷ്‌ണോയിക്കുള്ളത്. സോഷ്യൽ മീഡിയയിലൂടെ വൻ പ്രചാരണം നടത്തിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട വോട്ടുകൾ നേടാൻ പോലും കഴിഞ്ഞില്ല. ബിഷ്‌ണോയിയെ കൂടാതെ മറ്റു രണ്ടു പേർ കൂടി മത്സര രംഗത്തുണ്ടായിരുന്നു. വിജയിച്ചത് കാർ ബിസിനസ്സുകാരനാണ്. രണ്ടാമതെത്തിയത് അധ്യാപകനാണ്.

ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുക, മൃഗങ്ങളെ സംരക്ഷിക്കുക, ഗ്രാമവാസികൾക്ക് സർക്കാർ പദ്ധതികളുടെ പ്രയോജനം എത്തിക്കുക എന്നിവയാണ് താൻ നൽകിയ വാഗ്ദാനങ്ങളെന്ന് ഓംപ്രകാശ് ബിഷ്ണോയി പറഞ്ഞു. മത്സരിക്കാൻ ജനങ്ങളാണ് പ്രോത്സാഹിപ്പിച്ചതെന്നും അവർ പിന്തുണയ്ക്കുമെന്ന് കരുതിയെന്നും ഇൻഫ്ലുവൻസർ പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാം, നിങ്ങൾ എന്തായാലും മത്സര രംഗത്തിറങ്ങണം എന്നാണ് ഗ്രാമീണർ തന്നോട് പറഞ്ഞത്. എന്നാൽ വോട്ടെണ്ണിയപ്പോൾ ലഭിച്ചത് വെറും 33 വോട്ടുകൾ മാത്രമാണ്. തനിക്ക് ലഭിച്ച 33 വോട്ടുകളിൽ 11 എണ്ണം സ്വന്തം കുടുംബത്തിൽ നിന്നുള്ളതാണ്. 10 വോട്ടുകൾ നോട്ടയ്ക്കും ലഭിച്ചെന്ന് ഇൻഫ്ലുവൻസർ പറഞ്ഞു.

എങ്കിലും ഈ തോൽവിയിൽ തളരാൻ ഇൻഫ്ലുവൻസർ തയ്യാറല്ല. ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലൂടെ വോട്ടർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. താൻ പിന്മാറില്ലെന്നും ഗ്രാമീണരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊടാനൊരുങ്ങി അർണബ്, വിമാന സർവ്വീസുകൾ നിർത്തി വച്ചു, സ്കൂളുകൾക്ക് അവധി
പ്രവചിച്ചതിന്റെ ഇരട്ടിവേഗതയിൽ കരയിലേക്കെത്തും, അർണബ് ചുഴലിക്കാറ്റിൽ പുതിയ മുന്നറിയിപ്പുമായി യുഎസ് നാവികസേന