മഷിയേറിന് പിന്നിൽ കർഷകരുടെ വിജയം അം​ഗീകരിത്താവരെന്ന് രാകേഷ് ടികായത്ത്

Published : May 30, 2022, 04:58 PM ISTUpdated : May 30, 2022, 05:28 PM IST
മഷിയേറിന് പിന്നിൽ കർഷകരുടെ വിജയം അം​ഗീകരിത്താവരെന്ന് രാകേഷ് ടികായത്ത്

Synopsis

കര്‍ണാടകയിലെ കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ്‌ ഓപ്പറേഷന്‍ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണം നൽകാനാണ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ചത്.

ബെംഗളൂരു: തനിക്ക് നേരെയുണ്ടായ മഷി പ്രയോ​ഗത്തിന് പിന്നിൽ കർഷകരുടെ വിജയം അം​ഗീകരിക്കാത്തവരാണെന്ന് രാകേഷ് ടികായത്ത്. ബെം​ഗളൂരുവിൽ ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിപ്രയോഗമുണ്ടാ‌‌‌യിരുന്നു. മഷി ഒഴിച്ചവരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു.  കൊടിഹള്ളി ചന്ദ്രശേഖറിൻ്റെ അനുയായികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക പൊലീസാണ് പ്രശ്നം വഷളാക്കിയതെന്ന് ടികായത്ത് ആരോപിച്ചു. എന്നാൽ കർഷക സംഘടനകൾ തമ്മിലുള്ള പ്രശ്നമാണ് അക്രമത്തിലേക്ക് വഴിവച്ചതെന്ന് പൊലീസ് വിശദമാക്കി. 

കർഷക സംഘടനാ നേതാക്കൾ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘം എത്തി മഷിയെറിഞ്ഞതും പ്രശ്നമുണ്ടാക്കിയത്. സംഭവത്തിന് ശേഷം ഇരുവിഭാ​ഗവും ഹാളിലെ കസേരയെടുത്ത് ഏറ്റുമുട്ടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. 

രാകേഷ് ടിക്കായത്തിന് നേരെ കറുത്ത മഷി ഒഴിച്ചു: സംഭവം ബെംഗളൂരു പ്രസ് ക്ലബിൽ വച്ച്

കര്‍ണാടകയിലെ കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ്‌ ഓപ്പറേഷന്‍ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണം നൽകാനാണ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ചത്. ദില്ലിയിലെ കർഷക സമരത്തിന് ചുക്കാൻ പിടിച്ച രാകേഷ് ടികായത്തും വാർത്താസമ്മേളനത്തിനെത്തി. സംഭവത്തിന് പിന്നാലെ പൊലീസ് സുരക്ഷ നൽകിയില്ലെന്നാരോപിച്ച് രാകേഷ് ടികായത്ത് രം​ഗത്തെത്തി.

 

കര്‍ഷകരുടെ വിജയം അംഗീകരിക്കാന്‍ കഴിയാത്തവരാണ് അക്രമത്തിന് പിന്നിലെന്നും രാകേഷ് ടികായത്ത് ആരോപിച്ചു. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. 

മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; പൊലീസ് റെയ്ഡും അറസ്റ്റും ഭയന്ന് അമ്മയും സഹോദരിമാരും ആത്മഹത്യ ചെയ്തു

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന